ക​ടു​ത്തു​രു​ത്തി: സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഏ​ക്ക​റുക​ണ​ക്കി​ന് നെ​ല്‍​പ്പാ​ട​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് മ​ണ്ണി​ട്ട് നി​ക​ത്തി റ​ബ​ര്‍​ന​ട്ട​തോ​ടെ പാ​ട​ത്തി​നു സ​മീ​പ​ത്തുകൂ​ടി ഒ​ഴു​കി​യി​രു​ന്ന കൈ​ത്തോ​ട് നി​ക​ന്നു പോ​യ​താ​യി പ​രാ​തി. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ര്‍​ഡി​ല്‍ പാ​ഴു​ത്തു​രു​ത്തി​ലാ​ണ് കൈ​ത്തോ​ട് നി​ക​ന്നു പോ​യ​താ​യി പ​റ​യു​ന്ന​ത്.

ഒ​ന്ന​രക്കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്ന കൈ​ത്തോ​ടി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള മു​ക്കാ​ല്‍ ഭാ​ഗ​ത്തോ​ളം പൂ​ര്‍​ണ​മാ​യും നി​ക​ന്ന് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു.

വ​ലി​യ​തോ​ടി​ന്‍റെ കു​ടി​ലി​പ്പ​റ​മ്പ് ക​ട​വ് ഭാ​ഗ​ത്തേ​ക്കു വ​ന്നുചേ​രു​ന്ന കൈ​ത്തോ​ട് അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ പ​ഴ​യ​നി​ല​യി​ല്‍ത്ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. നേ​ര​ത്തേ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന ഈ ​കൈ​ത്തോ​ട് നി​ക​ന്നു പോ​യ​തി​നാ​ല്‍ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​ല​ച്ചു പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു.

നി​ക​ന്നുപോ​യ കൈ​ത്തോ​ട് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. രാ​ജേ​ഷ് ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്ന് ഞീ​ഴൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലെ​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.