ആറ്റുകടവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടതു പരിഭ്രാന്തി പരത്തി
1576016
Tuesday, July 15, 2025 10:32 PM IST
ഈരാറ്റുപേട്ട: ആറ്റുകടവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. ആരോ കുളിക്കാനിറങ്ങി ആറ്റിൽ മുങ്ങിപ്പോയെന്ന സംശയത്തിൽ നാട്ടുകാർ വിളിച്ചറിയച്ചതനുസരിച്ച് ടീം എമർജൻസി പ്രവർത്തകർ ഒരു മണിക്കൂറോളം ആറ്റിലിറങ്ങി മുങ്ങിത്തപ്പി.
കൊണ്ടൂർ കാവുംകടവിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് നാട്ടുകാർ ബാഗ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസും എത്തിയിരുന്നു. പിന്നീട് ബാഗ് പരിശോധിച്ചപ്പോൾ കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ബാഗിന്റെ ഉടമയായ ഇതര സംസ്ഥാന തൊഴിലാളി ഫോൺ എടുക്കുകയായിരുന്നു. ഇതോടെയാണ് രക്ഷാ പ്രവർത്തകർക്ക് സമാധാനമായത്.
കടുവാമൂഴിയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന അസം സ്വദേശിയുടേതായിരുന്നു ബാഗ്. താമസിക്കുന്ന മുറിയിൽനിന്ന് ബാഗ് മോഷണം പോയ വിവരവും ഇയാൾ അറിഞ്ഞിരുന്നില്ല.