ക​​​റു​​​ക​​​ച്ചാ​​​ല്‍: കു​​​ള​​​ത്തൂ​​​ര്‍മൂ​​​ഴി-​​​പു​​​ന്ന​​​വേ​​​ലി -നെ​​​ടും​​​കു​​​ന്നം റൂ​​​ട്ടി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് നാ​​​ട്ടു​​​കാ​​​ര്‍ക്ക് ആ​​​ശ്വാ​​​സ​​​വും ഒ​​​പ്പം ആ​​​വേ​​​ശ​​​വു​​​മാ​​​യി. പു​​​തു​​​താ​​​യി എ​​​ത്തി​​​യ ബ​​​സ് സ​​​ര്‍വീ​​​സി​​​ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നാ​​​ട്ടു​​​കാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വീ​​​ക​​​ര​​​ണം ന​​​ല്‍കി.

പി.​​​കെ. ക​​​ര്‍മ​​​സ​​​മി​​​തി, പു​​​ന്ന​​​വേ​​​ലി വി​​​ക​​​സ​​​നസ​​​മി​​​തി എ​​​ന്നി​​​വ​​​രു​​​ടെ നി​​​വേ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് ഡോ.​​​എ​​​ന്‍. ജ​​​യ​​​രാ​​​ജി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ല്‍ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി കെ.​​​ബി. ​​​ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ർ നി​​​ര്‍ദേ​​​ശിച്ചതോടെയാ ണ് മ​​​ല്ല​​​പ്പ​​​ള്ളി ഡി​​​പ്പോ​​​യി​​​ല്‍നി​​​ന്നും ബ​​​സ് സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്.

അ​​​ര​​​നൂ​​​റ്റോ​​​ണ്ടോ​​​ളം ഈ ​​​റൂ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് നി​​​ര്‍ത്ത​​​ലാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് പു​​​തി​​​യ സ​​​ര്‍വീ​​​സ് വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നാ​​​ട്ടു​​​കാ​​​രും വി​​​വി​​​ധ സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ബ​​​സ് നി​​​ര്‍ത്തി​​​യ​​​ത് പു​​​ന്ന​​​വേ​​​ലി, കു​​​ള​​​ത്തൂ​​​ര്‍മൂ​​​ഴി റൂ​​​ട്ടി​​​ലെ യാ​​​ത്ര​​​ക്കാ​​​രെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സ് സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ാക്ലേ​​​ശ​​​ത്തി​​​ന് ഒ​​​ട്ടൊ​​​ക്കെ പ​​​രി​​​ഹാ​​​ര​​​മാ​​​യി.