പൈക കുടുംബാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബും ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റും ഉദ്ഘാടനം ചെയ്തു
1576027
Tuesday, July 15, 2025 11:30 PM IST
പൈക: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിലുള്ള പൈക സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബും ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റും ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റ് ഫണ്ട് 27.57 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണവും നിർമാണവും നടത്തിയത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ ബിജു, പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യാംകുളം, ജയിംസ് ജീരകത്ത്, കെ.എം. ചാക്കോ, ദീപ ശ്രീജേഷ്, സിനി ജോയ്, എച്ച്എംസി അംഗങ്ങളായ കെ.എം. ചാക്കോ കോക്കാട്ട്, ടോമി കപ്പിലുമാക്കൽ, രാജൻ ആരംപുളിക്കൽ, ബാബു വടക്കേമഗലം, ഗോപി, മെഡിക്കൽ ഓഫീസർ ഡോ. ജെയ്സി എം. കട്ടപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ. തുടങ്ങിയവർ പ്രസംഗിച്ചു.