ദേവമാതാ കോളജിൽ ലോകയുവജന നൈപുണ്യദിനാഘോഷം
1576023
Tuesday, July 15, 2025 11:30 PM IST
കുറവിലങ്ങാട്: ലോക യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേവമാതാ കോളജിൽ വിദ്യാർഥികൾക്കായി നൈപുണ്യ വികസന പരിശീലനവും പ്രദർശന-വിപണനമേളയും നടത്തി.
വിദ്യാർഥികൾക്കായി വിദഗ്ധ പരിശീലനം 28 മുതൽ ജൂലൈ 15 വരെ നൽകി. തുടർന്ന് വിദ്യാർഥികൾ സ്വയം തയാറാക്കിയ ഉത്പന്നങ്ങൾ തങ്ങളുടെ പഠനവകുപ്പുകൾക്ക് കീഴിൽ വിവിധ സ്റ്റാളുകളിൽ ക്രമീകരിച്ച് പ്രദർശനം നടത്തി.
യുവജന നൈപുണ്യദിന സമ്മേളനം അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫീസർ സിനോ ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ്, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. മിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.