വീടിന്റെ താക്കോല്‍ദാനം 18ന്
1576148
Wednesday, July 16, 2025 2:39 AM IST
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ഡോണ്‍ ബോസ്കോ സ്കൂളുമായി സഹകരിച്ചു പുതുപ്പള്ളി പഞ്ചായത്തില്‍ നല്കുന്ന വീടിന്റെ താക്കോല്‍ദാനം 18നു നടക്കും. ഏഴാം വാര്‍ഡില്‍ ചെറിയാന് കടുപ്പിലിനായി നിര്‍മിക്കുന്ന ഉമ്മന്‍ ചാണ്ടി വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു 134 നമ്പര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തുമെന്ന് വാര്‍ഡ് മെംബർ വര്‍ഗീസ് ചാക്കോ അറിയിച്ചു.