മാധ്യമപ്രവര്‍ത്തകര്‍ക്കായി കുടുംബശ്രീ ശില്പശാല സംഘടിപ്പിച്ചു
1576137
Wednesday, July 16, 2025 2:39 AM IST
കോട്ടയം: കുടുംബശ്രീയുടെ 27-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രചാരണം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കോട്ടയം ഓര്‍ക്കിഡ് റെസിഡന്റ്സിയില് നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, ഐപിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ ഇ.വി. ഷിബു, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ നളിനി ബാലന്, പി.ജി. ജ്യോതിമോള്‍, കുടുംബശ്രീ പിആര്‍ ഇന്റേണ്‍ വി.വി. ശരണ്യ, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സിഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.