സ്വര്‍ഗീയ മധ്യസ്ഥ തിരുനാളും സ്ഥാനാരോഹണച്ചടങ്ങും
1576130
Wednesday, July 16, 2025 2:39 AM IST
കടുത്തുരുത്തി: സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ സ്വര്‍ഗീയ മധ്യസ്ഥ തിരുനാളും സ്കൂള്‍ പാര്‍ലമെന്റംഗങ്ങളുടെയും ക്ലബ്ബ് ഭാരവാഹികളുടെയും സ്ഥാനാരോഹണച്ചടങ്ങും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്കൂളിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ കുര്യാക്കോസിന്റെ തിരുനാള്‍ ദിനമായ 15നാണ് വിവിധ കലാപരിപാടികളോടെ ചടങ്ങ് നടന്നത്. ഇതോടൊപ്പം സ്കൂള്‍ പാര്‍ലമെന്റ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെയും വിവിധ ക്ലബ്ബ് ഭാരവാഹികളുടെയും സ്ഥാനാരോഹണച്ചടങ്ങും നടന്നു.
ആനിക്കാട് സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദയറാ സുപ്പീരിയര്‍ ഫാ. സിവേറിയസ് തോമസ് സ്വര്‍ഗീയ മധ്യസ്ഥ തിരുനാളിനോടനുബന്ധിച്ചുള്ള സന്ദേശം നല്കി. ഉഴവൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ജയപ്രകാശ് വിവിധ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിനു നേതൃത്വം നല്കി. പ്രിന്‍സിപ്പൽ ഫാ. അജീഷ് കുഞ്ചിറക്കാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍ അധ്യക്ഷത വഹിച്ചു.
സ്കൂളില്‍ 30 വര്‍ഷത്തെ സേവനം അനുഷ്ഠിച്ചു വിരമിക്കുന്ന മേഴ്സി സിറിയക്കിന് യാത്രയയപ്പ് നല്കി. പത്താം ക്ലാസ് പരീക്ഷയില്‍ റീ വാലുവേഷനിലൂടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആദില്‍ മുഹമ്മദിനെ ആദരിച്ചു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്‍സ് അലക്സാണ്ടര്‍, വൈസ് പ്രിന്‍സിപ്പല്‍ രഞ്ജി വില്‍സണ്‍, പിടിഎ പ്രസിഡന്റ് ജെന്നി റോബിന്, സ്കൂള്‍ ലീഡര്‍മാരായ ഡെയ്സ് ജന്സന്, റോസ് റോബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.