വാ​ഴൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് കോ​ട്ട​യം ജി​ല്ലാ മൊ​ബൈ​ൽ സ​ർ​ജ​റി യൂ​ണി​റ്റി​ന്‍റെ ഉ​പ​കേ​ന്ദ്രം വാ​ഴൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചു. വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വേ​ലി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​വി. സു​ജ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സേ​തു​ല​ക്ഷ്മി, വി.​പി. റെ​ജി, ജി​ജി ന​ടു​വ​ത്താ​നി​യി​ൽ, നി​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1962ൽ ​മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം. വ​ന്ധ്യംക​ര​ണ ശാ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് നാ​യ്ക്ക​ൾ​ക്ക് 2500 രൂ​പ​യും പൂ​ച്ച​ക​ൾ​ക്ക് 1500 രൂ​പ​യും വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. മ​റ്റു മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ശാ​സ്ത്ര​ക്രി​യ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സ് ഈ​ടാ​ക്കി ചെ​യ്തു ന​ൽ​കും. ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള ശസ്ത്ര​ക്രി​യ​ക​ൾ ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ക​ർ​ഷ​കഭ​വ​ന​ത്തി​ലെ​ത്തി ചെയ്തു ന​ൽ​കും.