ക്ലബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു
1576583
Thursday, July 17, 2025 7:19 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഡിഎഫ്സി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
ജോഷി കൊല്ലാപുരം, ജീന്‍ വി. സോജന്, സെല്‍വി റീന തോമസ്, ലക്സി മാത്യു, എന്‍. സജിന്‍, സിസ്റ്റര്‍ എല്‍സീന, ജോമ എന്‍. തോമസ്, തോംസണ്‍ ടോം എന്നിവര്‍ പ്രസംഗിച്ചു.