ഷോൺ ജോർജിന് സ്വീകരണം നൽകി
1576324
Thursday, July 17, 2025 12:02 AM IST
പൂഞ്ഞാർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട ഷോൺ ജോർജിനു പൂഞ്ഞാറിൽ ഉജ്വല വരവേൽപ്പ്. വൈസ് പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഷോൺ ജോർജിനെ പനച്ചിപ്പാറ ടൗണിൽ നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. തുടർന്ന് പുതിയ പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ചു.
പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.സി. ജോർജ് നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, ജനറൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത്, ടോമി ഈറ്റത്തോട്, മധു കാലായിൽ, അനിയമ്മ സണ്ണി, ലെൽസ് ജേക്കബ്, ബേബിച്ചൻ ആലക്കപ്പറമ്പിൽ, ജിനോയ് കടപ്ലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.