കു​റ​വി​ല​ങ്ങാ​ട്: പ്ര​വ​ർ​ത്ത​ന​മി​ക​വി​ൽ തി​ള​ങ്ങു​ന്ന മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗവ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് കാ​യ​ക​ല്പ അ​വാ​ർ​ഡും. ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ തി​ള​ക്കം.

ശു​ചി​ത്വം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, അ​ണു​ബാ​ധ നി​ർ​മാ​ർ​ജ​നം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് പ്ര​ഥ​മ കാ​യ​ക​ല്പ പു​ര​സ്‌​കാ​രം ആ​ശു​പ​ത്രി​ക്കു ല​ഭി​ച്ച​ത്. 97.08 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യാ​ണ് ജി​ല്ലാ​ത​ല​ത്തി​ലെ ഒ​ന്നാം​സ്ഥാ​നം. ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് മൂല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണാ​ധി​കാ​രി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ബെ​ൽ​ജി ഇ​മ്മാ​നു​വൽ പറഞ്ഞു.