നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
1576585
Thursday, July 17, 2025 7:19 AM IST
പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം. യുവാവ് പിടിയിൽ. ആലപ്പുഴ തെക്കേക്കര കൈപ്പള്ളിമുക്ക് കുറത്തിക്കാട് കളക്കാട്ട് ദേവദത്തനാ (കണ്ണന്, 21) ണു മാവേലിക്കരയില്‍നിന്ന് പാമ്പാടി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടിന് രാവിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന അതിജീവിത സ്കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പാമ്പാടി പള്ളിക്കുന്ന് ഭാഗത്ത് റോഡില്‍ ബൈക്കിലെത്തിയ പ്രതി ബൈക്കില്‍ ഇരുന്നു നഗ്നത പ്രദര്‍ശിപ്പിച്ച് അതിജീവിതയോട് ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.
പിന്നീട് സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം പാമ്പാടി എസ്എച്ച്ഒ റിചാര്‍ഡ് വര്‍ഗീസ്, എസ്ഐ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ചു മാവേലിക്കരയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.