"ഓണത്തിനൊരു കൂട' പച്ചക്കറി പദ്ധതിക്കു തുടക്കം
1576316
Thursday, July 17, 2025 12:02 AM IST
എലിക്കുളം: സംസ്ഥാന കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുമായി സഹകരിച്ച് കുരുവിക്കൂട് തളിർ നാട്ടുചന്ത സംഘടിപ്പിക്കുന്ന "ഓണത്തിനൊരു കൂട' പച്ചക്കറി പദ്ധതിക്കു തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു.
നാട്ടുചന്ത വൈസ് പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. രാജു അമ്പലത്തറ, വിത്സൻ പാമ്പൂരിക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, പി.കെ. ശശിധരൻ പാമ്പാടിയാത്ത്, ഗ്രേസ് ജോർജ് പാമ്പാടിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പച്ചക്കറിത്തൈകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിതരണം, തുടർപഠന പരിപാടികൾ, അടുക്കളത്തോട്ട മത്സരം തുടങ്ങിയവയുണ്ടായിരിക്കും.