ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി
1561284
Wednesday, May 21, 2025 5:31 AM IST
കോടിക്കുളം: പഞ്ചായത്തിന്റെയും ജില്ലാ അക്വാറ്റിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രയും നീന്തൽ മത്സരവും നടത്തി. വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്ന സമ്മേളനം സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേർലി റോബി, സ്ഥിരംസമിതിയംഗങ്ങളായ ഷെർലി ആന്റണി, ബിന്ദു പ്രസന്നൻ, മെംബർമാരായ ഹലീമ നാസർ, ഫ്രാൻസിസ്, ടി.സി. ബിനിമോൻ, സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി ഷാജി പുഴക്കര, പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളിൽ, അക്വാറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി അലൻ ബേബി, പി.ജി. സനൽ കുമാർ, മാത്യു എന്നിവർ പ്രസംഗിച്ചു. അക്വാറ്റിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി വർഗീസ് സ്വാഗതവും വാർഡംഗം പോൾസണ്‍ മാത്യു നന്ദിയും പറഞ്ഞു.