മഹാറാണി കെയർ ക്ലബ് സ്കൂൾ കിറ്റ് വിതരണം ചെയ്തു
1561923
Friday, May 23, 2025 11:32 PM IST
തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷൻസിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ അർഹതപ്പെട്ട അഞ്ഞൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റുകൾ നൽകി. തൊടുപുഴ മർച്ചന്റ് യൂത്ത് വിംഗുമായി ചേർന്നാണ് മഹാറാണി കെയർ ക്ലബ് എന്ന പദ്ധതി നടപ്പാക്കിയത്.
കുരുന്നുകൾക്കൊരു ചിരി എന്ന പേരിൽ നടത്തിയ ചടങ്ങ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
പി.ജെ. ജോസഫ് എംഎൽഎ സ്കൂൾ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് തല വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവഹിച്ചു.
അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസ്, മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ജനറൽ സെക്രട്ടറി ജോർജ് കുട്ടി ജോസഫ്, ട്രഷറർ അനസ് പെരുനിലം എന്നിവർ പ്രസംഗിച്ചു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി തുടർന്നും മഹാറാണി കെയർ ക്ലബ് വഴി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുമെന്ന് അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ വി.എ. റിയാസ് അറിയിച്ചു.