ജനവാസമേഖലയിൽ കാട്ടുപന്നികൾ: ഗൃഹനാഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
1561714
Thursday, May 22, 2025 11:33 PM IST
കട്ടപ്പന: ജനവാസമേഖലയിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചു. മുമ്പ് വിളകളാണ് കൂടുതലായും കാട്ടുപന്നികൾ നശിപ്പിച്ചിരുന്നത്. ഇപ്പോൾ ജനങ്ങളുടെ സ്വൈരജീവിതത്തിനും കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുകയാണ്.
കഴിഞ്ഞദിവസം കട്ടപ്പന നത്തുകല്ലിൽ നെയ്വേലിക്കുന്നേൽ സെബാസ്റ്റ്യൻ കുര്യൻ തലനാരിഴയ്ക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽനിന്നു രക്ഷപ്പെട്ടത്. പകൽ വീടിനു പുറത്തേക്കിറങ്ങിയ സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്ന് ഇദ്ദേഹത്തിന്റെ മുൻപിലേക്ക് എടുത്തുചാടിയത്. ഇദ്ദേഹം ഓടി വീടിനകത്തുകയറി രക്ഷപ്പെടുകയായിരുന്നു.