സേവനപദ്ധതികൾ ഉദ്ഘാടനം ചെയ്തു
1561461
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു. സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷതവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, വാർഡ് കൗണ്‍സിലർ പി.ജി. രാജശേഖരൻ, തൊടുപുഴ ടൗണ്‍ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് എൻ.ഐ ബെന്നി. അർബൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, പി.പി. ജോയി, സാജു കുന്നേമുറി, അജ്മൽ എം. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.