മരിയാപുരം കുടുംബശ്രീ അവാർഡ് ഏറ്റുവാങ്ങി
1561467
Wednesday, May 21, 2025 11:49 PM IST
ചെറുതോണി: സംസ്ഥാന സർക്കാരിന്റെ കാർഷികേതര മികവിനുള്ള അവാർഡിനർഹരായ മരിയാപുരം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റെനി ഷിബുവും ഭാരവാഹികളും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം അടങ്ങുന്നതാണ് അവാർഡ്. കാർഷികേതരമേഖലയിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാണ് സംസ്ഥാനതലത്തിൽ മരിയാപുരം കുടുംബശ്രീക്ക് പുരസ്കാരം ലഭിച്ചത്. ജില്ലാതലത്തിലും ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ്, വൈസ് പ്രസിഡന്റ് ബിൻസി റോബി, സെക്രട്ടറി ആർ. മോഹനൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജി. ഷിബു, അക്കൗണ്ടന്റ് സിനി ജോസഫ്, വൈസ് ചെയർപേഴ്സൺ ഗ്രേസി ജോർജ് എന്നിവരും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എച്ച്. ദിനേശനും സിഡിഎസ് ഭരണസമിതി അംഗങ്ങളും ജില്ലാ മിഷൻ ഉദ്യോഗസ്ഥരും അവാർഡുദാനച്ചടങ്ങിൽ പങ്കെടുത്തു.