രാജീവ് ഗാന്ധി അനുസ്മരണം നടത്തി
1561460
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. രാജീവ് ഭവനിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയെ അധികാരത്തിൽനിന്ന് ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി ജാതി മത വേർതിരിവുകൾ സൃഷ്ടിച്ച പാർട്ടികളാണ് ഇന്ന് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം.കെ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ എൻ.ഐ. ബെന്നി, ജോസ് അഗസ്റ്റിൻ, ടി. ജെ. പീറ്റർ, ലീലമ്മ ജോസ്, നഗരസഭ ചെയർമാൻ കെ.ദീപക്, ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മൈലാടി, ജനറൽ സെക്രട്ടറി ജിജി അപ്രേം, ജാഫർ ഖാൻ മുഹമ്മദ്, കൃഷ്ണൻ കണിയാപുരം തുടങ്ങിയവർ പ്രസംഗിച്ചു.