ബർത്ത്ഡേ വെൽനസ് ക്ലിനിക്ക് തുടങ്ങി
1561911
Friday, May 23, 2025 11:31 PM IST
ഇടുക്കി: മെഡിക്കൽ കോളജിൽ ഹാഫ് ബർത്ത്ഡേ വെൽനസ് ക്ലിനിക്ക് ആരംഭിച്ചു. കുഞ്ഞുങ്ങളുടെ അരവയസിൽ ആരോഗ്യ പരിശോധനയും വളർച്ചയുടെ നിരീക്ഷണവും മാതാപിതാക്കളുമായി സജീവ ഇടപെടലും നടത്തി അവരെ ആരോഗ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടിയുടെ ആദ്യ ആറു മാസം അതീവ പ്രധാനമായതിനാൽ തുടർച്ചയായ ആരോഗ്യ പരിശോധനകൾ, വളർച്ചാ നിരീക്ഷണം, പോഷണ പരിശീലനങ്ങൾ, പ്രതിരോധ കുത്തിവയ്പുകളെ കുറിച്ചുള്ള അറിവുകൾ, ഡവലപ്മെന്റ് സ്ക്രീനിംഗ് എന്നിവ നൽകുന്നതിനായാണ് ഹാഫ് ബർത്ത്ഡേ വെൽനസ് ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച രാവിലെ പത്തു മുതലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
ജില്ലാകളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വന്ദന അധ്യക്ഷത വഹിച്ചു.