കാട്ടാന വീട് അടിച്ചു തകർത്തു
1561915
Friday, May 23, 2025 11:31 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ വള്ളക്കടവ് തങ്കമല ആറാം നമ്പർ പുതുവലിൽ താമസിക്കുന്ന ഉദയകുമാർ-സരോജ ദമ്പതികളുടെ കൃഷിയിടത്തിലെത്തിയ കാട്ടാന അവരുടെ വീട് അടിച്ചുതകർത്തു. അവിടെ ആൾത്താമസം ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.
പെരിയാർ കടുവ സങ്കേതത്തോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളുടെ ആക്രമണം ജനവാസ മേഖലയായ വണ്ടിപ്പെരിയാർ, വള്ളക്കടവ്, തങ്കമല, മാട്ടുപ്പെട്ടി, ഗ്രാമ്പി എന്നിവിടങ്ങളിൽ പതിവായിരിക്കുകയാണ്. കൃഷിയിടവും കൃഷിക്ക് ആവശ്യമായ വസ്തുക്കളും കാട്ടാനയും കാട്ടുമൃഗങ്ങളും നശിപ്പിക്കുന്നത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമില്ല.
രണ്ടുദിവസം മുമ്പും വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തിയിരുന്നു. രാത്രിയിൽ പടക്കം പൊട്ടിച്ചാണ് ഇവയെ തുരത്തിയത്.