സ്വര്‍ണപ്പണയ കൗണ്ടര്‍ പ്രവർത്തനം ആരംഭിച്ചു
1561458
Wednesday, May 21, 2025 11:48 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം എല്‍ഐസി ഏജൻസ് സഹകരണ സംഘത്തിന്റെ സ്വര്‍ണപ്പണയ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 32 വര്‍ഷമായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം കിഴക്കേക്കവലയില്‍ എല്‍ഐസി ബ്രാഞ്ച് ഓഫീസിന് സമീപം സ്വന്തം കെട്ടിടത്തിലാണ് നവീകരിച്ച സ്വര്‍ണപ്പണയ കൗണ്ടര്‍ ആരംഭിച്ചത്. കൗണ്ടറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ നിര്‍വഹിച്ചു.
സംഘം പ്രസിഡന്റ് ഷാജു സൈമൺ അധ്യക്ഷത വഹിച്ചു. എല്‍ഐസി ബ്രാഞ്ച് മാനേജര്‍ ബി.കെ. രാജേഷ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ്, സംഘം സെക്രട്ടറി എം.ആര്. സാബു, മുന്‍ പ്രസിഡന്റ് പി.ടി. സാംകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.