ജില്ലാ ഹോമിയോ ആശുപത്രിയിൽ സമ്മർ സ്മൈൽസ് ക്യാന്പ്
1561462
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന സദ്ഗമയ യൂണിറ്റിലെ കുട്ടികൾക്കായി സമ്മർ സ്മൈൽസ് എന്ന പേരിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാന്പിന് തുടക്കം കുറിച്ചു. ജില്ലാ ഹോമിയോ ആശുപത്രി ഹാളിൽ നടക്കുന്ന ക്യാന്പിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.വിനീത ആർ. പുഷ്കരൻ നിർവഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. പി.ജി. ബിജു അധ്യക്ഷത വഹിച്ചു. സദ്ഗമയ കണ്‍വീനർ ഡോ. ആർ.എസ്. വി, സീതാലയം പ്രോജക്ട് കണ്‍വീനർ ഡോ. കെ.എൻ. ഷാമോൾ, നാച്ചുറോപതി ഡോ. അഞ്ചൽ കൃഷ്ണ, സ്പെഷൽ എഡ്യുക്കേഷൻ ടീച്ചർ അഞ്ജു മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.