കിണറ്റിൽ അപകടത്തിൽപ്പെട്ടയാളെ ഫയർഫോഴ്സ് രക്ഷിച്ചു
1561725
Thursday, May 22, 2025 11:33 PM IST
മൂലമറ്റം: കിണർവൃത്തിയാക്കാൻ ഇറങ്ങിയ ആൾ അപകടത്തിൽപ്പെട്ടു. ഇടക്കര ബാബുവിന്റെ 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയ മൂലമറ്റം തട്ടാപറന്പിൽ ജസ്റ്റിനാണ് അപകടത്തിൽപ്പെട്ടത്. കിണർ വൃത്തിയാക്കിയതിനു ശേഷം കരയ്ക്ക് കയറുന്നതിനിടെ കിണറിന്റെ ബീമുകൾ ഇടിഞ്ഞ് ജസ്റ്റിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു മൂലമറ്റം ഫയർഫോഴ്സെത്തി രക്ഷിക്കുകയായിരുന്നു.
പരിക്കേറ്റ ജസ്റ്റിനെ മൂലമറ്റം ബിഷപ് വയലിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബിജു സുരേഷ്, സി.സി. അജയകുമാർ സീനിയർ ഫയർ ഓഫീസർമാരായ ജിൻസ് മാത്യു, എം. വി. മനോജ്, എൽദോസ് മാത്യു, ഫയർ ഓഫീസർമാരായ എസ്.ആർ. അരവിന്ദ് , എം.പി. സിജു എംപി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.