മുട്ടം സഹകരണബാങ്ക് ശതാബ്ദി ആഘോഷ ഉദ്ഘാടനം 24ന്
1561472
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: മുട്ടം സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം 24നു വൈകുന്നേരം നാലിന് മുട്ടം സിസിലിയ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേൽ അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നീതി മെഡിക്കൽ സ്റ്റോർ നവീകരിക്കുകയും നീതി മെഡിക്കൽ ലാബ് പുതിയതായി സ്ഥാപിക്കുകയും വനിതകളുടെയും യുവാക്കളുടെയും വ്യാപാരികളുടെയും ക്ഷേമത്തിന് വിവിധ പദ്ധതികൾ നടപ്പാക്കുകയും ചെയ്യും.
വിവിധ ആശുപത്രികളുടെ സഹായത്തോടെ ജീവിത ശൈലി രോഗനിർണയ ക്യാന്പ്, നേത്രപരിശോധനാ ക്യാന്പ്, മെഗാമെഡിക്കൽ ക്യാന്പ് എന്നിവ സംഘടിപ്പിക്കും. ബാങ്ക് മുൻ പ്രസിഡന്റുമാരെയും മികച്ച സഹകാരികളെയും മുതിർന്ന സഹകാരിയെയും സിഎസ്എഫിൽ സേവനം അനുഷ്ഠിച്ച സന്തോഷ് അന്പാട്ടിനെയും ചടങ്ങിൽ ആദരിക്കും. ബ്ലോക്ക്
മെംബർമാരായ എൻ.കെ. ബിജു, ഗ്ലോറി പൗലോസ്, പഞ്ചായത്തംഗം അരുണ്‍ ചെറിയാൻ, ജോയിന്റ് രജിസ്ട്രാർ റെയ്നു തോമസ്, അസി.രജിസ്ട്രാർ വി.എൻ. ഗീത, മർച്ചന്റ്സ് അസോ. പ്രസിഡന്റ് വിജു സി. ശങ്കർ, ബാങ്ക് സെക്രട്ടറി രമ്യ ജെ. കളപ്പുര, വിവിധസഹകരണബാങ്ക് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സാം ക്രിസ്റ്റി ദാനിയേൽ, വൈസ് പ്രസിഡന്റ് ജെയിൻ ജോസഫ് മ്ലാക്കുഴി, ഡോ.കെ.എം. അൻവർ, സെക്രട്ടറി രമ്യ ജെ. കളപ്പുര എന്നിവർ പങ്കെടുത്തു.