സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനം
1561711
Thursday, May 22, 2025 11:33 PM IST
നെടുങ്കണ്ടം: സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനം 24, 25 തീയതികളിൽ നെടുങ്കണ്ടത്ത് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ 9.30ന് പതാക ഉയര്‍ത്തലിനും പുഷ്പാര്‍ച്ചനയ്ക്കും ശേഷം നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ്, ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.കെ. ശിവരാമന്, എം.വൈ. ഔസേഫ്, ജോസ് ഫിലിപ്പ്, ജയാ മധു തുടങ്ങിയവര്‍ പ്രസംഗിക്കും.
25ന് വി.കെ. ധനപാല്‍, പി. പളനിവേല്‍, സി.യു. ജോയി, എം.കെ. പ്രിയന് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പും നടക്കും. ആറു പഞ്ചായത്തുകളുള്ള ഉടുമ്പന്‍ചോല മണ്ഡലത്തിലെ 14 ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡലം സമ്മേളനത്തില്‍ 230 പ്രതിനിധികള്‍ പങ്കെടുക്കും.
സമ്മേളനത്തോടൊപ്പം പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ നിര്‍വഹിക്കുമെന്നും സ്വാഗതസംഘം ഭാരവാഹികളായ വി.കെ. ധനപാല്‍, സി.കെ. കൃഷ്ണന്‍കുട്ടി, സുരേഷ് പള്ളിയാടി, കെ.ജി. ഓമനക്കുട്ടന്, അജീഷ് മുതുകുന്നേല്‍, എം.ബി. ഷിജികുമാര്‍ എന്നിവര്‍ അറിയിച്ചു.