ക്രിസ്തുരാജ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥീ സംഗമം
1561724
Thursday, May 22, 2025 11:33 PM IST
വലിയതോവാള: ക്രിസ്തുരാജ് ഹൈസ്കൂളിൽ 1975 എസ്എസ്എൽസി ബാച്ചിന്റെ പൂർവ വിദ്യാർഥീ സംഗമം നടന്നു. ഹൃദയ സംഗമം സിആർഎച്ച്എസ് എന്ന പേരിൽ നടന്ന റീയൂണിയൻ യോഗം വലിയതോവാള പള്ളി വികാരി ഫാ. വർഗീസ് കാക്കല്ലിൽ ഉദ്ഘാടനം ചെയ്തു. ബേബി പതിപ്പളളി അധ്യക്ഷത വഹിച്ചു.
ജോർജുകുട്ടി തെക്കേക്കുറ്റ്, പൂർവ അധ്യാപകരായ ജേക്കബ് പോന്നാറ്റിൽ, സൂസി ജേക്കബ്, ഇ.ജെ. ദേവസ്യ, മാത്യു മേലേട്ട്, ലീലാമ്മ ശ്രാന്പിക്കൽ, ടി.ഡി. ത്രേസ്യാമ്മ, ത്രേസ്യാമ്മ തോട്ടമറ്റം എന്നിവരെ ആദരിച്ചു. അൻസമ്മ തോമസ്, പൂർവ വിദ്യാർഥികളായ ഫാ. ഏബ്രഹാം പുറയാറ്റ്, ഫാ. സെബാസ്റ്റ്യൻ കല്ലുപുരയ്ക്കകത്ത്, ടോമി തേക്കേൽ, ജോണി മണപ്പാട്ട്, തോമസ് പുത്തൻപുര, ലൂസി മാത്യു എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.