ഇടവക്കണ്ടം അച്ചൻ അടുത്ത കർമപഥത്തിലേക്ക്
1561918
Friday, May 23, 2025 11:31 PM IST
ചെറുതോണി: കർഷകരെയും കർഷകത്തൊഴിലാളികളെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം ആറു വർഷത്തെ സേവനത്തിന് ശേഷം രാജമുടി ക്രിസ്തുരാജാ പള്ളിയിലേക്ക് സ്ഥലം മാറി. ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസിന്റെയും ഇൻഫാമിന്റെയും രൂപത ഡയറക്ടറായ അച്ചൻ ഹൈറേഞ്ചിലെ കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. കർഷകരെ സംഘടിപ്പിക്കുന്നതിനും അവരുടെ ജീവൽപ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്നതിനും കത്തോലിക്ക കോൺഗ്രസിന്റെ ഡയറക്ടർ എന്ന നിലയിൽ നേതൃത്വം നൽകി.
വലിയ ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ സ്വയംപര്യാപ്തരായ ഒരു സമൂഹത്തിനായി അദ്ദേഹം പരിശ്രമിച്ചു. പുതിയ ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഇടവക്കണ്ടം അച്ചന് ഇടവകജനം ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്.