വെയ്റ്റിംഗ് ഷെഡിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1561471
Wednesday, May 21, 2025 11:49 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിലെ വെയ്റ്റിംഗ് ഷെഡില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് കമ്പം സ്വദേശി മുത്തയ്യ(65)യെയാണ് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലെ വികസനസമിതി സ്റ്റേജിനു സമീപമുള്ള വെയിറ്റിംഗ് ഷെഡില്‍ ഇന്നലെ പുലര്‍ച്ചെ 5:30ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം മൃതദേഹം കണ്ടെത്തിത്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഉടുമ്പന്‍ചോലയിലെ കൂക്കലാറിലെ സ്വകാര്യ ഏലം എസ്റ്റേറ്റിലെ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.