വൈദ്യുതിലൈനിൽനിന്നു തീപടർന്ന് വീടു കത്തിനശിച്ചു
1561916
Friday, May 23, 2025 11:31 PM IST
ചെറുതോണി: വൈദ്യുതിലൈനിൽനിന്നു തീപടർന്ന് വീട് കത്തിനശിച്ചു. വാഴത്തോപ്പ് പഞ്ചായത്തില്‍ മഞ്ഞപ്പാറ പടിക്കുഴക്കല് ഗൗരി തങ്കപ്പന്റെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. ഈ സമയം വീട്ടിലുണ്ടായിരുന്ന മകന് ഗൗരിയെ എടുത്തുകൊണ്ട് പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. വീടും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചു.
വില്ലേജോഫീസറും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി പോലീസിലും ജില്ലാ കളക്ടര്‍ക്കും വൈദ്യുതി വകുപ്പിനും പരാതി നല്കി.