മൂന്നാറിൽ വീട്ടുമുറ്റത്ത് പുലി എത്തി
1561914
Friday, May 23, 2025 11:31 PM IST
മൂന്നാർ: മൂന്നാറിൽ വീട്ടുമുറ്റത്ത് എത്തിയ പുലി സമീപത്ത് കിടന്ന നായയെ ആക്രമിച്ചു. കെ ഡിഎച്ച്പി ദേവികുളം മിഡിൽ ഡിവിഷനിലാണ് സംഭവം. മിഡിൽ ഡിവിഷൻ സ്വദേശിയും എസ്റ്റേറ്റ് ഡ്രൈവറുമായ രവിയുടെ വീടിനു സമീപത്താണ് പുലി എത്തിയത്. വീടിനു മുൻവശത്തുള്ള സിസി ടിവി കാമറയിലൂടെയാണ് പുലി എത്തിയത് സ്ഥിരീകരിച്ചത്.
നിരവധി എസ്റ്റേറ്റ് ലയങ്ങൾ ഉള്ള സ്ഥലത്ത് പുലി എത്തിയത് തൊഴിലാളികളിൽ ഭീതി ഉണർത്തിയിട്ടുണ്ട്. കാട്ടാനയുടെ സാന്നിധ്യവും പ്രദേശത്ത് രൂക്ഷമാണ്. ആർആർടി യുടെ സേവനം ലഭ്യമാണെങ്കിലും വന്യ ജീവികൾ ജനവാസ മേഖലകളിൽ എത്തുന്നത് തടയിടാനാകുന്നില്ല.