വിദ്യാർഥികൾക്കായി സയൻസ് ക്യാന്പ് തുടങ്ങി
1561912
Friday, May 23, 2025 11:31 PM IST
കരിമണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് ഐക്കാർഡ് സെന്ററിന്റെയും ഫിസിക്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ശാസ്ത്ര ക്യാന്പ് തുടങ്ങി. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ന്യൂമാൻ കോളജ് എന്നിവിടങ്ങളിലാണ് ക്യാന്പ് നടക്കുന്നത്.
ക്യാന്പിൽ വിദഗ്ധർ നയിക്കുന്ന ശാസ്ത്ര സെമിനാറുകൾ, പരീക്ഷണങ്ങൾ, വാന നിരീക്ഷണം തുടങ്ങിയവ സംഘടിപ്പിക്കും. കോതമംഗലം കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ മോണ്‍ പയസ് മലേക്കണ്ടത്തിൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഐക്കാർഡ് കോ-ഓർഡിനേറ്റർ ഡോ. ജോ ജേക്കബ്, സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, ഡോ. ബീന മേരി ജോണ്‍, സീന സ്കറിയ എന്നിവർ പ്രസംഗിച്ചു.