തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം
1279303
Monday, March 20, 2023 12:55 AM IST
പറപ്പുക്കര: സെന്റ് ജോണ്‍ നെപുംസിയാൻ ഫൊറോനാ പള്ളിയിലെ മെയ് 15,16 ലെ തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നോട്ടീസിന്റെ പ്രകാശനവും കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വികാരി മോണ്‍. ജോസ് മാളിയേക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ അസിസ്റ്റന്റ് വികാരി ഫാ. ജിബിൻ നായത്തോടൻ, ജനറൽ കണ്‍വീനർ ജോസ് പനംങ്കുളത്തുകാരൻ, സെക്രട്ടറി റെജിൻ പാലത്തിങ്കൽ, ഫിനാൻസ് കണ്‍വീനർ വർഗീസ് ചുള്ളിപ്പറന്പിൽ എന്നിവർ സംസാരിച്ചു.
ഉൗരകം പള്ളിയിൽ വൈദിക മന്ദിര ഇടവക കാര്യാലയത്തിന് ശിലാസ്ഥാപനം നടത്തി
ഉൗരകം: സെന്റ് ജോസഫ്സ് പള്ളിയിയിൽ പുതിയതായി നിർമ്മിക്കുന്ന വൈദിക മന്ദിരത്തിന്റെയും ഇടവക കാര്യാലയത്തിന്റെയും ശിലാസ്ഥാപനം വികാരി ഫാ.ആൻഡ്രൂസ് മാളിയേക്കൽ നിർവഹിച്ചു. കൈക്കാരന്മാരായ കെ.പി. പിയൂസ്, പി.എം. ആന്റോ, പി.എൽ. ജോസ്, നിർമാണ കമ്മിറ്റി കണ്‍വീനർ, ടി.എൽ. ആന്റണി, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവർ സന്നിഹിതരായിരുന്നു.