കൊരട്ടി: കെട്ടിട നിർമാണത്തിനിടെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു.
ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി മയിനുദ്ദീൻ (25) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് കൊരട്ടി ആറാംതുരുത്തിൽ പുതുതായി നിർമിക്കുന്ന വീടിന്റെ സീലിംഗ് നിർമാണത്തിനിടെയാണ് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.