കൂടത്തായി കൊലക്കേസ്: ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Friday, August 14, 2020 11:41 PM IST
കൊച്ചി: കൂടത്തായി കൊലക്കേസിലെ പ്രതി ജോളി രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുണ്ടായ മകൾ ഒന്നര വയസുകാരി ആല്‍ഫൈനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സയനൈഡ് നല്കി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണമെങ്കിലും ഇതിനു മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും, സ്ത്രീയെന്ന പരിഗണന നല്കി ജാമ്യം നല്‍കണമെന്നുമായിരുന്നു ജോളിയുടെ ഹര്‍ജിയിലെ വാദം. രണ്ടു കേസുകളിലായി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിചാരണ കോടതി ഒരു വിധിന്യായത്തിലൂടെയാണ് വിധി പറഞ്ഞതെന്നും ഇതു നിയമപരമല്ലെന്നും ജോളിയുടെ അഭിഭാഷകന് വാദിച്ചു.