അന്താരാഷ്ട്ര ക്വിസ് ചാമ്പ്യൻഷിപ്പ്: ദൗഡ് ജാക്സൺ ഒന്നാമത്
Tuesday, June 10, 2025 1:49 AM IST
കൊച്ചി: ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ കൊച്ചി ഉൾപ്പെടെ എട്ടു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അന്താരാഷ്ട്ര ക്വിസ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സ്വദേശിനി ദൗഡ് ജാക്സൺ ഒന്നാംസ്ഥാനം നേടി. അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചാണു മത്സരങ്ങൾ നടത്തിയത്.
11 വയസുകാരനായ മാധവ് ബൈജുവായിരുന്നു ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി. 16-ാം തവണയും ലോക ക്വിസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച അമൃത ആശുപത്രിയിലെ ഡോ. മനു സുധാകറാണ് കൊച്ചിയിലെ ടോപ് സ്കോറർ.