പ​ത്ത​നം​തി​ട്ട: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെടുന്ന​തി​നി​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു വീ​ണു പ​രി​ക്ക്. കോ​ന്നി ക​ല്ലേ​ലി തോ​ട്ടം റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ക​ല്ലേ​ലി ഹാ​രി​സ​ൺ എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി വി​ദ്യാ​ധ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​സ്റ്റേ​റ്റി​ലെ ഫീ​ൽ​ഡ് ഓ​ഫീ​സ​റാ​യ വി​ദ്യാ​ധ​ര​ൻ രാ​വി​ലെ ജോ​ലി​ക്കാ​യി ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ല്ലേ​ലി തോ​ട്ടം റ​ബ​ർ ഡി​വി​ഷ​നു മു​ന്പി​ൽ ന​ടു​റോ​ഡി​ൽ കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ​പ്പെട്ട​ത്.


ആ​ന ത​ന്‍റെ നേരേ പാ​ഞ്ഞ​ടു​ക്കു​ന്ന​തു ക​ണ്ട വി​ദ്യാ​ധ​ര​ൻ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്ക് മ​റി​ഞ്ഞ് താ​ഴെ വീ​ണു. അ​വി​ടെ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ വി​ദ്യാ​ധ​ര​ന് പ​രി​ക്കേ​റ്റു.

കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റ ഇ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഒ​രാ​ഴ്ച മു​ന്പ് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന അ​മ്മ​യും മ​ക​ളും ക​ല്ലേ​ലി​യി​ൽ കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ പ്പെട്ടി​രു​ന്നു. വ​ന​പാ​ല​ക​സം​ഘ​മാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെടു​ത്തി​യ​ത്.