തുടർച്ചയായ കപ്പൽ അപകടങ്ങളിൽ ദുരൂഹത: സണ്ണി ജോസഫ്
Tuesday, June 10, 2025 1:49 AM IST
തിരുവനന്തപുരം: കേരള തീരത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങളിൽ ദുരൂഹതയുണ്ടെന്നും അപകടങ്ങളെ സർക്കാർ ഗൗരവമായി കാണാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരേ നാളെ സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കൊച്ചി തീരത്തോടു ചേർന്ന കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കന്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.