അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
Tuesday, June 10, 2025 1:49 AM IST
കൊടകര: നെല്ലായിയിൽ ബൈക്ക് ഡിവൈഡറിലിടിച്ചുമറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. കയ്പമംഗലം അയിരൂർ കാവുങ്ങപ്പറന്പിൽ ബാലചന്ദ്രമേനോന്റെ മകൻ ഭരത് ബി. മേനോൻ (23), തിരുവനന്തപുരം തോന്നയ്ക്കൽ ചാരുവിളവീട്ടിൽ ഉണ്ണിപ്പിള്ളയുടെ മകൻ ഉത്രജ് (20) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെ ദേശീയപാതയിൽ നെല്ലായി ജംഗ്ഷനു സമീപമായിരുന്നു അപകടം. ഡിവൈഡറിലിടിച്ചു റോഡിൽ തെറിച്ചുവീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പോളോ അഡ്ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് ഇരുവരും. ജോലികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം. ഉത്രജിന്റെ അമ്മ: റീജ. സഹോദരൻ: ഉജ്വൽ. ഭരതിന്റെ അമ്മ: അനിത. സഹോദരൻ: അഭിഷേക്.