എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർകു​​​മാ​​​ർ

കൊ​​​ല്ലം: വ​​​ന്ദേഭാ​​​ര​​​ത് ചെ​​​യ​​​ർ കാ​​​ർ (ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ) കോ​​​ച്ചു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി നി​​​ർ​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം. പ​​​ക​​​രം രാ​​​ത്രി യാ​​​ത്ര​​​ക​​​ൾ​​​ക്കാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത വ​​​ന്ദേ സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളു​​​ടെ പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലേ​​​ക്കു ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്.​​

ചെ​​​യ​​​ർ കാ​​​റു​​​ക​​​ൾ ഉ​​​ള്ള 97 വ​​​ന്ദേ ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് നേ​​​ര​​​ത്തേ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു.​​ ഇ​​​തി​​​ൽ 86 ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ബ​​​ന്ധ​​​പ്പെ​​​ട്ട സോ​​​ണ​​​ൽ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തു.

2026 ഏ​​​പ്രി​​​ലോ​​​ടെ ബാ​​​ക്കി​​​യു​​​ള്ള 11 ചെ​​​യ​​​ർ കാ​​​ർ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് കൈ​​​മാ​​​റാ​​​നാ​​​ണ് ചെ​​​ന്നൈ​​​യി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി അ​​​ധി​​​കൃ​​​ത​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ​​അ​​​തി​​​നുശേ​​​ഷം ചെ​​​യ​​​ർ കാ​​​ർ നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്ക്കും.


അ​​​തേസ​​​മ​​​യം, സ​​​മാ​​​ന്ത​​​ര​​​മാ​​​യി ബം​​​ഗ​​​ളു​​​രു​​​വി​​​ലെ ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ചെ​​​ന്നൈ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ വ​​​ന്ദേ സ്ലീ​​​പ്പ​​​ർ കോ​​​ച്ചി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.​​

ആ​​​കെ 60 വ​​​ന്ദേ സ്ലീ​​​പ്പ​​​ർ റേ​​​ക്കു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി. ഇ​​​തി​​​ൽ 10 റേ​​​ക്കു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​മ്മീ​​​ഷ​​​നിം​​​ഗ് ന​​​ട​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.