നിർത്തിയിട്ട വാഹനത്തിനു പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Tuesday, June 10, 2025 1:49 AM IST
ഉഴവൂർ: നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വെളിയന്നൂർ വന്ദേമാതരം വട്ടപ്പഴുക്കാവീൽ അരുൺ ഗോപിയാ (29)ണ് ഞായറാഴ്ച രാത്രി ഒൻപതോടെ ഇടക്കോലി ജംഗ്ഷനിലുണ്ടായ അപകടത്തിൽ മരിച്ചത്. അരുൺ ഓടിച്ചിരുന്ന ബൈക്ക് പാർക്ക് ചെയ്തിരുന്ന മിനിലോറിയിലിടിച്ചായിരുന്ന അപകടം.
ദുബായിൽ ജോലി ചെയ്യുന്ന അരുൺ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി നാട്ടിലെത്തിയ ഉടനായിരുന്നു അപകടം. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
ഉഴവൂർ പയസ്മൗണ്ട് എള്ളംപ്ലാക്കിൽ (ഉള്ളാടപ്പിള്ളിൽ) കുടുംബാംഗം കീർത്തിയാണ് ഭാര്യ. സഹോദരി: ആതിര (യു.കെ).