അക്കാദമിക് മാസ്റ്റർപ്ലാൻ കോണ്‍ക്ലേവ് 21ന്
Tuesday, June 10, 2025 1:49 AM IST
തിരുവനന്തപുരം: അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ച സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥി സംഘടനകൾ, യുവജന പ്രതിനിധികൾ, അധ്യാപകർ, അധ്യാപക സംഘടനാ പ്രതിനിധികൾ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി 21ന് മസ്ക്കറ്റ് ഹോട്ടലിൽ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇതിൽനിന്നും ലഭിക്കുന്ന അഭിപ്രായം കൂടി പരിഗണിച്ചാകും ഈ വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ സ്കൂളുകളിൽ തയാറാക്കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പറഞ്ഞു.
അക്കാദമിക മാസ്റ്റർ പ്ലാനിൽ വിവിധതരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകുക. കുട്ടികൾക്ക് ഏതൊക്കെ തരത്തിലുള്ള പിന്തുണാ പ്രവർത്തനങ്ങളാണ് നൽകേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മാസ്റ്റർ പ്ലാനിൽ ഉണ്ടാകും.