പിഎസ്സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, June 10, 2025 1:49 AM IST
തിരുവനന്തപുരം: അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന, എന്‍സിഎ) (പട്ടികജാതി, പട്ടികവര്‍ഗം, ഈഴവ/തിയ്യ/ബില്ലവ, എല്‍സി/എഐ, എസ്ഐയുസി നാടാര്‍, വിശ്വകര്‍മ) തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.