പി. രാഘവന് പുരസ്കാരം കെ.എന്‍. രവീന്ദ്രനാഥിന്
Tuesday, June 10, 2025 1:49 AM IST
കാസര്‍ഗോഡ്: പി. രാഘവന് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ട്രേഡ് യൂണിയന് നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ തെരഞ്ഞെടുത്തു.
50,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളത്തെ രവീന്ദ്രനാഥിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എ. മാധവന്, അഡ്വ. പി. രാഘവന്, അഡ്വ. എ. ഗോപാലന് നായര്‍, സി. ബാലന്, ടി.കെ. രാജന്, സണ്ണി ജോസഫ്, കെ.ആര്. അജിത്കുമാര്‍, കെ. രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.