തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ടൂ​​​റി​​​സം വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​ന്നാം​​​സ്ഥാ​​​നം.

അ​​​ന്താ​​​രാ​​​ഷ്‌ട്ര വെ​​​ബ് ട്രാ​​​ഫി​​​ക് വി​​​ശ​​​ക​​​ല​​​ന സൈ​​​റ്റാ​​​യ സി​​​മി​​​ല​​​ർ വെ​​​ബ്ബി​​​ന്‍റെ റാ​​​ങ്കിം​​​ഗി​​​ലാ​​​ണ് കേ​​​ര​​​ള ടൂ​​​റി​​​സം വെ​​​ബ്സൈ​​​റ്റ് (keralatourism.org) ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ൻ​​​ക്രെ​​​ഡി​​​ബിൾ ഇ​​​ന്ത്യ വെ​​​ബ്സൈ​​​റ്റാ​​​ണ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്.ആ​​​ഗോ​​​ള റാ​​​ങ്കിം​​​ഗി​​​ൽ ട്രാ​​​വ​​​ൽ സൈ​​​റ്റു​​​ക​​​ളി​​​ൽ ര​​​ണ്ടാം​​​സ്ഥാ​​​ന​​​ത്താ​​​ണ് കേ​​​ര​​​ളം.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ടൂ​​​റി​​​സം സൈ​​​റ്റു​​​ക​​​ളു​​​ടെ റാ​​​ങ്കിം​​​ഗി​​​ലും ടൂ​​​റി​​​സം ഇ​​​ൻ​​​ഡ​​​സ്ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ലും കേ​​​ര​​​ളം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ഈ ​​​മൂ​​​ന്ന് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും താ​​​യ്‌​​​ല​​​ൻ​​​ഡ് ടൂ​​​റി​​​സ​​​മാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. മൂ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​​മം വി​​​യ​​​റ്റ്നാ​​​മും ഇ​​​ൻ​​​ക്രെ​ഡി​​​ബി​​​ൾ ഇ​​​ന്ത്യ​​​യും ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​മാ​​​ണ്.


2007 ൽ ​​​ആ​​​രം​​​ഭി​​​ച്ച സി​​​മി​​​ല​​​ർ വെ​​​ബ് ഡോ​​​ട്ട് കോം ​​​വെ​​​ബ് ട്രാ​​​ഫി​​​ക് വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌ട്ര അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ സൈ​​​റ്റ് ആ​​​ണ്.

ഗൂ​​​ഗി​​​ൾ വി​​​ശ​​​ക​​​ല​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് 60 ല​​​ക്ഷം പേ​​​ർ കേ​​​ര​​​ള ടൂ​​​റി​​​സം വെ​​​ബ്സൈ​​​റ്റി​​​ൽ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 79 ല​​​ക്ഷ​​​ത്തോ​​​ളം സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​വ​​​രെ​​​ല്ലാം ചേ​​​ർ​​​ന്ന് ക​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യി​​​ല​​​ധി​​​കം വെ​​​ബ് പേ​​​ജു​​​ക​​​ളാ​​​ണ്.