സെബി മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു
Thursday, June 12, 2025 2:47 AM IST
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ എതിര്‍കക്ഷിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
സിഎംആര്‍എല്‍ കമ്പനിയുടെ സ്റ്റോക്കുകളും ഓഹരികളും ഡീലിസ്റ്റ് ചെയ്യാനും സുതാര്യതയ്ക്കായി ഓഫര്‍ രേഖകള്‍ സൂക്ഷ്മപരിശോധന നടത്താനും സെബി നടപടിയെടുക്കണമെന്ന ആവശ്യവും മാധ്യമപ്രവര്‍ത്തകനായ എം.ആര്. അജയന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
ഓഹരികള്‍ നീക്കം ചെയ്യണമെന്ന വിഷയം പരിശോധിച്ചു നടപടിയെടുക്കേണ്ടത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണെന്ന് സെബി ജനറല്‍ മാനേജര്‍ നില്‍മല്‍ മെഹ്റോത്രയുടെ സത്യവാങ്മൂലത്തിലുണ്ട്.