യുഡിഎഫും എൽഡിഎഫും റീൽസ് രാഷ്ട്രീയം കളിക്കുന്നു: രാജീവ് ചന്ദ്രശേഖർ
Friday, June 13, 2025 2:03 AM IST
നിലമ്പൂർ: എൽഡിഎഫും യുഡിഎഫും പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരിൽ റീൽസിട്ട് മത്സരിക്കുകയാണ് ഇരു പാർട്ടികളും ചെയ്യുന്നത്. നിലമ്പൂരിൽ ഒരു വികസന പ്രവർത്തനവും പത്തറുപത് വർഷമായി നടന്നിട്ടില്ല.
വികസനമല്ല ഇരു പാർട്ടികളും ലക്ഷ്യം വയ്ക്കുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.