സ്റ്റേഷനിൽ കേക്ക് മുറിക്കൽ: സിഐക്ക് ജാഗ്രതക്കുറവുണ്ടായി
Thursday, June 12, 2025 2:47 AM IST
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തില്‍ സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്.
സ്റ്റേഷനില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ വീഴ്ചയുണ്ടായി. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി. സിഐയ്ക്ക് സസ്പെന്ഷന് ഉണ്ടാകുമെന്നാണ് സൂചന.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
സ്റ്റേഷനില്‍ ആഘോഷം സംഘടിപ്പിച്ച മണ്ഡലം ഭാരവാഹികളോട് വിശദീകരണം തേടിയതായി ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍ അറിയിച്ചിരുന്നു.