ജന്മഭൂമി ന്യൂസ് എഡിറ്റർ സെനറ്റ് അംഗം
Thursday, June 12, 2025 2:47 AM IST
തിരുവനന്തപുരം: ജന്മഭൂമി ദിനപത്രത്തിന്റെ കൊല്ലം ന്യൂസ് എഡിറ്റർ എം. സതീശനെ കേരള സർവകലാശാലാ സെനറ്റ് അംഗമായി ഗവർണർ ആർ.വി. അർലേക്കർ നാമനിർദേശം ചെയ്തു. കൊല്ലം പുത്തൂർ സ്വദേശിയാണ്.
നേരത്തേ അംഗമായിരുന്ന ജന്മഭൂമി പത്രത്തിലെ പി. ശ്രീകുമാറിനെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നാമനിർദേശം. കോതമംഗലം എംഎ കോളജ് ഓഫ് എൻജിനിയറിംഗിലെ മെക്കാനിക്കൽ വിഭാഗം പ്രഫസർ ബി. ബിജുവിനെ കേരള സർവകലാശാലാ എൻജിനിയറിംഗ് ഡീൻ ആയും ഗവർണർ നാമനിർദേശം ചെയ്തു.